Tuesday, January 31, 2012

അത്യാഹിതം

വിളമ്പുകാരാ ,

അരസികനു മുന്നിലെ
കവിത പോലെ
അജീര്‍ണ്ണക്കാരന്റെ ഇലയിലെ
അന്നം പോലെ

നിന്റെയമൃതം.

വിശിഷ്ടഭ്യോജ്യങ്ങള്‍
പന്തിയൂണിനരുത് .

കെട്ടവയറും
ചത്ത വിശപ്പും
ആക്രാന്തിക്കുന്നത്
അവനവനെ നിറയ്ക്കാനല്ല,
ആരാനെ ബോധിപ്പിയ്ക്കാന്‍.

ഒടുവില്‍
അധോവായുവും
അന്തരീക്ഷമലവും
മാത്രം ബാക്കിവെച്ച്‌
അവന്‍ അത്യാഹിതനാവും.

നീയും .