Monday, August 19, 2013

ശരത്കാല ഗീതം -ലോർക ( വിവർത്തനം )



അസ്പഷ്ട താരകസ്പന്ദങ്ങളുള്ളിൽ .
വഴികൾ മറയ്ക്കുന്നു
ഹിമധൂമികാത്മാ .
വെട്ടമെൻ ചിറകുകൾ വെട്ടിയെറിയുന്നൂ .
നിനവിന്റെ നിശിതമാം ശീതജലധാര
നനയുന്നു വിങ്ങുന്ന ശോകക്ഷതങ്ങൾ

എന്റെ നോവെന്നപോൽ
വിളറിനില്പ്പുണ്ടിതാ
മഞ്ഞിൻപുതപ്പണിപ്പൊൻപനീർപൂവുകൾ
മുന്പ് മഴവിൽനിറം മുഴുവൻ കടം കോണ്ടോർ

തെളിയുന്ന , മങ്ങുന്ന ,
ചിതറു,മെന്നോർമ്മയിൽ
തുടരവേ ചുംബിച്ചു
പൊഴിയുന്നു ഹിമമഴ

ഉരുകാം ഹിമം
നിറം വീണ്ടെടുക്കാം പൂക്കൾ
കനമുള്ള വിരിപോലെ
നിനവുകളെ മൂടിയിട്ടതിനിശിതം
അനവരതം
ഹിമമഴകൾ പെയ്യുന്നു
അതുമാത്രമാത്മാവിൽ ബാക്കി നില്ക്കുന്നു

അലിയുമോ മഞ്ഞ,ന്ത്യനാളിൽ ,
ആത്മാവിന്റെ അവകാശിയാം
മരണമണയുന്ന മാത്രയിൽ ?
ഒരു വേള
ചെല്ലുമ്പോൾ അവിടെ നാം
കാണുന്നതിനിയുമതിലൊട്ടേറെ
മഞ്ഞോ തണുപ്പോ?
ഇതിലും നിറം ചേർന്ന ,
ഇതിലും കിടയറ്റൊ-
രൊരുപിടിപ്പനിനീരിനലരോ ?

അറിയുമോ ശാന്തി നാം
യേശുവിന്നരുളുപോൽ
അറിയില്ലതൊരുനാളുമെന്നുമാമോ ?
സ്നേഹമൊരു ചെപ്പടിവിദ്യയെന്നോ?
ആത്മാവിനെച്ചുഴന്നാഴത്തിൽ മൂടുമീ
ആകുലവിചാരങ്ങൾ ,
അടിവെച്ചടുക്കുന്ന കന്മഷക്കൂരിരുൾ
മിഥ്യയാ , മാകിലും ഉണ്മയെന്നേ കണ്ടു
നന്മയിലേയ്ക്കാരു വീണ്ടു ചെല്ലാൻ നമ്മെ ?
പ്രത്യാശ പോവുകിൽ 'ബാബേലു'യർത്തുകിൽ
ഇബ് ഭൂപഥങ്ങൾ പ്രകാശിപ്പതാർ ?
വ്യഥയും വിഷാദവും തോന്നലെങ്കിൽ
പിന്നെ നിഷ്കളങ്കത്വത്തിനർത്ഥമെന്ത് ?
അമ്പേറ്റു പിടയില്ല പ്രണയമെങ്കിൽ
ഹൃദയത്തിനായ് കാത്തു വെയ്പതെന്തു?

മരണമാണവസാനമെന്നുവരികിൽ
മറവിയിൽ മായുമോ നിഷ്ക്രിയർ ? കവികളും?
പ്രത്യാശയുടെ സൂര്യ!
പരിശുദ്ധ ജലമേ !
അമാവാസിയമ്പിളീ !
ശിശു ഹൃദയങ്ങളേ !
പരുക്കൻ ശിലാത്മാക്കളേ ...

ഇന്നെന്റെ ഹൃദയത്തിലറിയുന്നു ഞാൻ
അസ്പഷ്ട താരകസ്പന്ദം
എന്റെ നോവെന്നപോൽ
വിളറിനില്പ്പുണ്ടിതാ
മഞ്ഞിൻപുതപ്പണിപൂക്കൾ
Autumn Song - Federico García Lorca

Today in my heart
a vague trembling of stars,
but my way is lost
in the soul of the mist.
Light lops my wings.
The hurt of my sadness
moistens memories
in thought’s fountain.

All roses are white.
White as my pain,
White only when
snow's fallen on them.
Earlier they wore a rainbow.
Snow's also falling on the soul.
The soul's snow is kissed
by flakes and scenes
lost before in the shadow
or the light of the person thinking.
Snow falls from roses,
but remains on the soul,
and the years's thick needle
makes a shroud of them.

Will the snow melt
when death claims us?
Or will there be more snow
and more perfect roses?

Will we know peace
as Christ promises?
Or can it never be
for us?

And what if love's a trick?
Who'll salvage our lives
if gathering gloom buries us
in the certainty of Good,
unreal perhaps,
and of Evil throbbing very close?

What if hope dies
and Babel* rises?
what torch will light
earth's pathways?

If blue is dream
what then innocence?
What awaits the heart
if Love bears no arrows?

If death is death,
what then of poets
and the hibernating things
no one remembers?
Sun of our hopes!
Clear water! New moon!
Hearts of children!
Rough souls of the stones!
Today in my heart
a vague trembling of stars
and all roses are
as white as my pain.