Wednesday, August 23, 2017

ജരാരേഖിതം

ഇത്രയുമടു,-ത്തൊന്നു നോക്കിയാൽ-

 ക്കാണാം കൈയ്യൊന്നെത്തിച്ചാൽ -

 ത്തൊടാം.നമ്മൾ കൈകെട്ടി,ക്കണ്ണും

 പൂട്ടിക്കുനിഞ്ഞിരിക്കുന്നു.മെല്ലെ

ചില്ലുപോൽ സുതാര്യത്തിൽ,മഞ്ഞിന്റെ

 തണുപ്പുള്ള വന്മതിലുയരുന്നു

പഴയ പൊരുത്തത്തിൻ വജ്രസൂചികൾ

മഞ്ഞിൻ സ്ഫടികപ്രതലത്തിൽ

പ്രിയമെന്നു പോറുന്നു

നമ്മൾ നോക്കുന്നു ,കാണാം !

കൈയഴിഞ്ഞുയരുന്നു ;

തൊടുവാനാകും മുൻപേ

ജലരേഖകൾ വെറും

ബാഷ്പമായ് മറയുന്നു.

 


 

No comments:

Post a Comment